റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ ഒരു കരാർ ഉണ്ടാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം റഷ്യ വളരെ വലിയ ശക്തിയാണെന്നും യുക്രൈൻ അങ്ങനെയല്ല എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ......
ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് അധികനികുതി ചുമത്താൻ സാധ്യതയില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക അധിക താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ ബാധിക്കുമായിരുന്നു എന്ന ആശങ്കയുണ്ടായിരുന്നു. ......
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് - പുടിൻ ചർച്ചയിൽ അന്തിമ കരാറായില്ല. അതേസമയം, ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. ......
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്കെന്ന് റിപ്പോർട്ട്. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഇരുഭാഗത്തുനിന്നുമുള്ള ചർച്ചകൾ പൂർത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ലാൻഡിങ്ങിനിടെ വിമാനം നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ഇടിച്ചുകയറി അപകടം. മൊണ്ടാനയിലെ കാലിസ്പെൽ വിമാനത്താവളത്തിലാണ് ചെറു വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തിലേക്ക് ഇടിച്ചുകയറിയത്. ......
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിന്റെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരുമാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. ......
സ്പേസ് എക്സിന്റെ ക്രൂ-10 ബഹിരാകാശയാത്രികർ ശനിയാഴ്ച്ച ഭൂമിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം അഞ്ച് മാസത്തോളം താമസിച്ചതിന് ശേഷമാണ് സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്.
എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പ്രാദേശിക സമയം രാവിലെ 8:33നാണ് പതിച്ചത്. "ക്രൂ-10 ൽ നിന്ന്, മുഴുവൻ നന്ദി. ......
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. സമാധാന ചർച്ചകൾക്ക് താൻ മുൻകൈ എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ......
ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയാണ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. ......
ഇന്ത്യ - അമേരിക്ക തീരുവ പ്രശ്നത്തിൽ ഇടപെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ......